‘നാം കടന്നുപോകുന്നത് കഠിനമായ കാലഘട്ടത്തിലൂടെ; ജാഗ്രത പാലിക്കണം’ : രാഹുല്‍ ഗാന്ധിയുടെ സന്ദേശം

Jaihind News Bureau
Tuesday, March 24, 2020

rahul-gandhi-meeting

കൊവിഡ് -19 വൈറസ് വ്യാപനം ഭീഷണിയാകുന്ന പശ്ചാത്തലത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഓർമപ്പെടുത്തിയും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏർപ്പെടുന്നവരെ അഭിനന്ദിച്ചും മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഏറ്റവും ജാഗ്രത പുലർത്തേണ്ട ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത്. അടുത്ത മൂന്ന് നാല് ആഴ്ചകള്‍ വളരെ നിർണായകമാണ്. സർക്കാര്‍ നിർദേശങ്ങള്‍ കർശനമായി പാലിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

തന്‍റെ മണ്ഡലത്തിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് മലയാളത്തിലാണ് രാഹുല്‍ ഗാന്ധിയുടെ സന്ദേശം. കൊവിഡ് എന്ന മഹാമാരിക്കെതിരെ പോരാടുന്ന ഡോക്ടർമാരുള്‍പ്പെടെയുള്ള എല്ലാ ആരോഗ്യ പ്രവർത്തകരെയും അവശ്യ സേവനങ്ങള്‍ എത്തിക്കുന്നവരെയും, ശുചീകരണ തൊഴിലാളികളെയും ജില്ലാ ഭരണകൂടത്തെയും രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു.