‘കൊവിഡിനെതിരായ പോരാട്ടത്തിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സല്യൂട്ട് : ഏവരും സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു’: രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, April 10, 2020

രാജ്യമെമ്പാടുമുള്ള ആശാവർക്കർമാരും എ.എൻ.എം വിഭാഗത്തില്‍പ്പെടുന്നവരും അങ്കണവാടി ജീവനക്കാരും ഒരു മഹാമാരിയെ തോല്‍പ്പിക്കാനായുള്ള പോരാട്ടത്തിലാണ്. ആത്മസമര്‍പ്പണത്തോടെ സധൈര്യം സ്വന്തം ജീവന്‍ പണയംവച്ചാണ് ഇവര്‍ മുന്‍നിരയില്‍ നിന്ന് കൊവിഡ്-19 എന്ന മഹാമാരിക്കെതിരെ പോരാടുന്നത്.

അവശ്യസമയത്ത് രാജ്യത്തിന് വേണ്ടി സേവവനം അനുഷ്ഠിക്കുന്നതാണ് രാജ്യസ്നേഹത്തിന്‍റെ മഹത്തായ രൂപം. ഈ പ്രതിസന്ധി ഘട്ടത്തില്‍ വെള്ളിവെളിച്ചത്തില്‍ നിന്നൊക്കെ അകന്ന് നമ്മുടെ സമൂഹത്തിന്‍റെ സുരക്ഷിതത്വത്തിന് വേണ്ടി വിശ്രമമില്ലാതെ പ്രയത്നിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകരാണ് യഥാര്‍ത്ഥ രാജ്യസ്നേഹികള്‍.

വൈറസിനെക്കാള്‍ വലിയ ഭീതി പരത്തുന്ന വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന സമൂഹത്തില്‍ സാമൂഹിക പ്രവര്‍ത്തകര്‍ കൊവിഡ്-19 വിതയ്ക്കുന്ന അപകടത്തെക്കുറിച്ചും അത് വ്യാപിക്കുന്നത് എങ്ങനെയെന്നും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ നിങ്ങള്‍ വലിയ പങ്ക് വഹിക്കുന്നു.

ഒരു രാജ്യമെന്ന നിലയ്ക്ക് ആശാ വര്‍ക്കര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും നാം നന്ദി അറിയിക്കണം. ജീവൻ പണയം വെച്ചുള്ള ജോലിക്കിടയിലും ആശാ വർക്കർമാർ അനുഭവിക്കുന്ന ദുരിത ജീവിതത്തിന്‌ കൊവിഡ് കാലം അതിജീവിക്കുന്നതിന് മുമ്പ് തന്നെ പരിഹാരമുണ്ടാകും എന്നാണ് പ്രതീക്ഷ.

എല്ലാ സാമൂഹിക പ്രവര്‍ത്തകര്‍ക്കും ഈ അവസരത്തില്‍ ഞാന്‍ സല്യൂട്ട് നല്‍കുകയാണ്. ഈ മഹാമാരി ഘട്ടത്തില്‍ അവരും അവരുടെ കുടുംബാംഗങ്ങളും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.