രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനം ഇന്ന് രണ്ടാം ദിവസം. പ്രളയവും ഉരുള്‍പൊട്ടലും നാശം വിതച്ച വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദർശിച്ച് ദുരിതബാധിതരെ നേരില്‍ കാണും. രാവിലെ 9 ന് മാനന്തവാടി ഫോറസ്റ്റ് ഗസ്റ്റ് ഹൗസിൽ നിന്നും തിരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ആദ്യ സന്ദര്‍ശനം തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബാവലി മീനംകൊല്ലി കോളനിയാണ്. തുടർന്ന് മാനന്തവാടിയിലെയും സുൽത്താൻ ബത്തേരിയിലേയും വിവിധ ദുരിതാശ്വാസ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും
രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ സന്ദര്‍ശനം:
രാവിലെ 9.45 :തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ബാവലി മീനംകൊല്ലി കോളനി സന്ദർശിക്കും
11.05 : മാനന്തവാടി പയ്യമ്പള്ളി വില്ലേജിലെ ചാലിഗദ്ദ
ഉച്ചയ്ക്ക് 12.05 : ബത്തേരി നടവയൽ നെയ്ക്കുപ്പ കോളനി
1.25 : നൂൽപ്പുഴ പഞ്ചായത്തിലെ പൊൻകുഴി കാട്ടുനായ്ക്ക കോളനി
3.15 : മുട്ടിൽ, ഡബ്ല്യു.എം.ഒ ആർട്സ് ആന്റ് സയൻസ് കോളേജിൽ ദുരിതബാധിതരെ കാണും
3.45 : കൽപറ്റ എം.പി ഓഫീസ് ഉദ്ഘാടനം സിവിൽ സ്റ്റേഷന് സമീപം ഗൗതം ബിൽഡിംഗിൽ
വൈകിട്ട് 5.15 : കുറുമ്പാലക്കോട്ടയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലം സന്ദർശിച്ചതിന് ശേഷം സെന്റ് ജൂഡ് പാരിഷ് ഹാളിൽ ദുരിതബാധിതരുമായി സംസാരിക്കും
6.10 : പടിഞ്ഞാറത്തറ പഞ്ചായത്തിലെ കപ്പിക്കളത്തെ ദുരിതബാധിതരെ കാണും
6.45 : വെള്ളമുണ്ട, വരമ്പെറ്റ
രാത്രി കൽപറ്റ പി.ഡബ്ല്യു.ഡി റെസ്റ്റ്ഹൗസിൽ താമസം