രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നാളെ വയനാട്ടില്‍

 

കല്പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നാളെ വയനാട്ടിലെത്തും. രാവിലെ കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന രേവന്ത് റെഡ്ഡി ഹെലികോപ്റ്റർ മാർഗം ഉച്ചയോടെ കൽപ്പറ്റയിലെത്തും. വൈകുന്നേരം മൂന്നിന് കോട്ടത്തറ പഞ്ചായത്തിലെ കുറുമ്പലക്കോട്ടയിൽ നടക്കുന്ന കുടുംബ സംഗമമാണ് ആദ്യ പരിപാടി. നാലിന് മേപ്പാടി ടൗണിൽ സംഘടിപ്പിക്കുന്ന ജാഥ ഉദ്ഘാടനം ചെയ്യും. അഞ്ചിന് മാനന്തവാടി ഗാന്ധി പാർക്കിൽ നടക്കുന്ന പൊതു പരിപാടിയിലും തെലങ്കാന മുഖ്യമന്ത്രി പങ്കെടുക്കും.

Comments (0)
Add Comment