താങ്ങായി രാഹുല്‍; ‘വീട് വരും, കൊച്ചുമകളുടെ വിവാഹവും നടക്കും’, സുബൈദയ്ക്കും ഉമ്മ നബീസയ്ക്കും രാഹുൽ ഗാന്ധിയുടെ ഉറപ്പ്

 

മേപ്പാടി: സുബൈദയ്ക്കും ഉമ്മ നബീസയ്ക്കും മലവെള്ളപ്പാച്ചിലിൽ നഷ്ടമായത് വീട് മാത്രമായിരുന്നില്ല. കൊച്ചുമകളുടെ വിവാഹം നടക്കാതെ പോയതടക്കമുള്ള പരാതികളാണ് മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയോട് ഈ അമ്മമാർ വിശദമാക്കിയത്. വിഷമിക്കരുതെന്നും വീട് വച്ചുനൽകുമെന്നും കൊച്ചുമകൾ ഫിദാ ഫാത്തിമയുടെ വിവാഹം നടത്താനുള്ള സഹായം നൽകുമെന്ന ഉറപ്പും നൽകിയാണ് രാഹുൽ ക്യാമ്പിൽ നിന്ന് മടങ്ങിയത്.

ദുരിത ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു രാഹുൽ ഗാന്ധിയും പ്രിയങ്കയും ഉരുൾപൊട്ടലിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട കുടുംബങ്ങളെ സന്ദർശിക്കാനെത്തിയത്. രാഹുൽ ഗാന്ധി നൽകിയ ഉറപ്പ് ഏറ്റെടുത്ത് നടത്തുമെന്നും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്ന വി.ഡി. സതീശനും ടി. സിദ്ദിഖും വ്യക്തമാക്കി.

Comments (0)
Add Comment