അസം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ അണിചേർന്ന് അസമിലെ സിപിഎം പ്രവർത്തകർ. അസമിലെ ലഖിംപൂരില്‍ വെച്ചാണ് സിപിഎം, സിഐടിയു പ്രവർത്തകർ യാത്രയുടെ ഭാഗമായത്. ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി സംസാരിച്ചുകൊണ്ടിരിക്കെയാണ് സിപിഎം പ്രവർത്തകർ രാഹുല്‍ ഗാന്ധിക്കും യാത്രയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം വിളികളോടെ എത്തിച്ചേർന്നത്.
സിപിഎം ജില്ലാ സെക്രട്ടറിയും പ്രവർത്തകരുമാണ് രാഹുല്‍ ഗാന്ധിക്ക് മുദ്രാവാക്യം വിളികളുമായി എത്തിയത്. ‘രാഹുൽ ഗാന്ധി സിന്ദാബാദ്’, രാഹുൽ ഗാന്ധിക്കു സ്വാഗതം’, ‘സിപിഎം സിന്ദാബാദ്’, ‘ഭാരത് ജോഡോ സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ റാലി നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. നേരത്തേ ഗോഹപുരിലും സിപിഎം പ്രവർത്തകർ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പിന്തുണയുമായിറാലി നടത്തിയിരുന്നു.
https://www.facebook.com/JaihindNewsChannel/videos/1774825139652823