ചികിത്സ ലഭിക്കാതെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കുടുംബത്തിന് ആശ്വാസമേകി രാഹുല്‍ ഗാന്ധി

Jaihind News Bureau
Tuesday, September 29, 2020

മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ ലഭിക്കാതെ ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തി. സംഭവം തന്നെ ഏറെ വേദനിപ്പിച്ചുവെന്നും കുടുംബത്തിന്‍റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും രാഹുൽ ഗാന്ധി കുടുംബത്തിന് അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കൊവിഡ് ഇതര രോഗികൾക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യം ദൗർഭാഗ്യകരമാണെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.