മോദി ഭരണത്തിൽ രാജ്യത്ത് അഴിമതിയുടെ മൊത്തക്കച്ചവടമാണ് നടക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. അനിൽ അംബാനിക്ക് വേണ്ടിയാണ് റഫേൽ ഇടപാട് മാറ്റിയെഴുതിയത്. കോടികളുടെ നഷ്ടമാണ് ഇതിലൂടെ രാജ്യത്തിന് ഉണ്ടായതെന്നും ഇതില്‍ വന്‍ അഴിമതിയാണ് നടന്നതെന്നും രാഹുൽ ഗാന്ധി ആന്ധ്രയിലെ കുര്‍ണൂലില്‍ വിദ്യാർഥികളുമായുള്ള സംവാദത്തിൽ പറഞ്ഞു.
വിജയ്മല്യയെ രാജ്യം വിടാൻ അനുവദിച്ചത് ധനമന്ത്രി അരുൺജയ്റ്റ്‌ലി ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍റെ കമ്പനിക്ക് വഴി വിട്ട സഹായം നല്‍കിയെന്ന ആരോപണം ഉയര്‍ന്നപ്പോഴും മോദി ഇതുവരെ വായ തുറന്നിട്ടില്ല. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുമെന്നും ജിഎസ്ടി നികുതി ഘടന പരിഷ്കരിക്കുമെന്നും രാജ്യത്ത് എല്ലായിടത്തും ഒറ്റ നികുതി ഘടനയിലായിരിക്കും ജിഎസ്ടി നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു.