രാഹുല്‍ഗാന്ധി കൃപേഷിന്റെയും ശരത്‌ലാലിന്റെയും വീടുകള്‍ സന്ദര്‍ശിക്കും

Jaihind Webdesk
Saturday, March 2, 2019

കാസര്‍കോട്: പെരിയയില്‍ സി.പി.എം അക്രമികള്‍ കൊലപ്പെടുത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ രാഹുല്‍ഗാന്ധി സന്ദര്‍ശിക്കും. മാര്‍ച്ച് 12നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഇരുവരുടെയും വീടുകള്‍ സന്ദര്‍ശിക്കുക. കാസര്‍കോട് ഇരട്ടക്കൊലപാതകത്തിലെ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാരും അന്വേഷണ ഉദ്യോഗസ്ഥരും ശ്രമിക്കുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിരോധ സംഗമത്തില്‍ രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.  പെരിയ ഇരട്ടക്കൊലാതകം അട്ടിമറിക്കാനുള്ള ശ്രമമാണ് ഉദ്യോഗസ്ഥരുടെ മാറ്റിയതിനെയും ചെന്നിത്തല പറഞ്ഞു.