‘ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ അതിർത്തിയില്‍ മുഖ്യമന്ത്രി സ്വീകരിക്കണമായിരുന്നു’: അടൂർ ഗോപാലകൃഷ്ണന്‍

Jaihind Webdesk
Saturday, September 10, 2022

 

ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിയെ കേരളാതിർത്തിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കണമായിരുന്നെന്ന് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണൻ. മതനിരപേക്ഷതയിലും ജനാധിപത്യത്തിലും സോഷ്യലിസത്തിലും വിശ്വസിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നാൽ മാത്രമേ ഫാസിസത്തെ തോൽപ്പിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണ തേടാനും രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച നടത്തുന്നതിന് ക്ഷണിക്കാനുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തില്‍ എത്തിയ സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തിൽ, ജില്ലാ പ്രസിഡന്‍റ് സുധീർഷാ, ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടര്‍ ഡോ. എം.ആര്‍ തമ്പാന്‍, തക്യാവിൽ ഷംസുദ്ദീൻ ഫൗണ്ടേഷൻ ചെയർമാൻ എസ് സക്കീർ ഹുസൈൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.