രാഹുല്‍ ഗാന്ധിയുടെ മാനുഷിക മുഖവും മോദിയുടെ മറ്റൊരു മുഖവും; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോ കാണാം

ഒഡീഷയിലെ ഭുവനേശ്വറിലെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഒരു മാനുഷികപ്രവൃത്തിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്.

രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങളെടുക്കാനെത്തിയ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റ് തെന്നി താഴെവീണപ്പോള്‍ പിടിച്ചെഴുന്നേല്‍പിക്കാന്‍ ഒരു കൈ സഹായവുമായി ആദ്യമെത്തിയത് രാഹുല്‍ ഗാന്ധിയായിരുന്നു. ഒരു നേതാവിന് മനുഷ്യനോടുള്ള സ്നേഹത്തിന്‍റെയും സമാശ്വാസത്തിന്‍റെയും മുഖമായിരുന്നു ഇവിടെ കണ്ടത്. ആ ദൃശ്യങ്ങള്‍ ഒന്നുകാണാം.

ഇനി മറ്റൊരു ദൃശ്യം കൂടി ഒന്നു കണ്ടുനോക്കാം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു വേദിയില്‍ പ്രസംഗിക്കുകയാണ്. പ്രധാനമന്ത്രിക്ക് അകമ്പടി സേവിക്കാനെത്തിയ പോലീസുദ്യോഗസ്ഥന്‍ താഴെവീണപ്പോള്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രിയുടെ മനോഭാവം ഇതായിരുന്നു. ആ ദൃശ്യം കാണാം.

രാഹുല്‍ ഗാന്ധിയുടെ മാനുഷികമുഖം വ്യക്തമാക്കുന്ന ഈ പ്രവൃത്തിയെ കയ്യടിയോടെയാണ് സമൂഹമാധ്യമങ്ങള്‍ സ്വീകരിക്കുന്നത്. യഥാര്‍ഥ ജനനേതാവ് എങ്ങനെ ആയിരിക്കണം എന്ന് തെളിയിക്കുന്ന ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

rahul gandhiPM Narendra Modi
Comments (0)
Add Comment