കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും അഭയവും നല്‍കുക; പൊതുജനങ്ങളോടും പാര്‍ട്ടിപ്രവര്‍ത്തകരോടും രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, March 28, 2020

ന്യൂഡല്‍ഹി:   ലോക്ഡൗണിനെ തുടര്‍ന്ന് വീടുകളിലേക്ക് കിലോമീറ്ററുകളോളം കാല്‍നടയായി സഞ്ചരിക്കുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും അഭയവും നല്‍കണമെന്ന് രാഹുല്‍ ഗാന്ധി. പൊതുജനങ്ങളോടും പാര്‍ട്ടിപ്രവര്‍ത്തകരോടും ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആഹ്വാനം.

‘ഇന്ന് നമ്മുടെ നൂറു കണക്കിന് സഹോദരി സഹോദരന്മാര്‍ വിശന്നു വലഞ്ഞ് കുടുംബത്തോടൊപ്പം അവരുടെ ഗ്രാമങ്ങളിലേക്ക് നീങ്ങുകയാണ്. അവരുടെ ഈ കഠിനമായ യാത്രയിൽ നിങ്ങളില്‍ മതിയായ കഴിവുള്ളവര്‍  ഭക്ഷണവും വെള്ളവും അഭയവും അവര്‍ക്ക് നല്‍കണം.’ രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. ഈ സഹായം പ്രത്യേകിച്ച് കോണ്‍ഗ്രസ് നേതാക്കളില്‍നിന്നും പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.