മോദി നിര്‍മ്മിത ദുരന്തങ്ങള്‍ക്കിടയില്‍ ഇന്ത്യ നട്ടംതിരിയുന്നു; കേന്ദ്രത്തിന്‍റെ ഭരണ പരാജയങ്ങൾ എണ്ണിപറഞ്ഞ് രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, September 2, 2020

 

മോദി നിര്‍മ്മിത ദുരന്തങ്ങള്‍ക്കിടയില്‍ ഇന്ത്യ നട്ടംതിരിയുകയാണെന്ന് രാഹുല്‍ ഗാന്ധി.  കേന്ദ്രത്തിന്‍റെ ഭരണ പരാജയങ്ങൾ അക്കമിട്ട് നിരത്തിയാണ് അദ്ദേഹം മോദി സർക്കാരിനെതിരെ രംഗത്തെത്തിയത്.

1. ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ച നെഗറ്റീവ് 23.9 ശതമാനത്തിലെത്തി

2.നാല്‍പത്തിയഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴില്‍ ഇല്ലായ്മ നിരക്ക്

3.രാജ്യത്തെ പന്ത്രണ്ട് കോടി തൊഴില്‍ നഷ്ടം.

4.സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സർക്കാർ ജി.എസ്.ടി കുടിശ്ശിക നല്‍കുന്നില്ല

5.ആഗോളതലത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡിന്റെ പ്രതിദിന വര്‍ധന.

6.അതിര്‍ത്തികളിലുള്ള വിദേശ ശക്തികളുടെ കടന്നു കയറ്റം – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

 

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും കേന്ദ്ര സര്‍ക്കാരിന്‍റെ ഭരണപരാജയങ്ങളെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മനുഷ്യനിര്‍മ്മിതമായ ഒരു ദുരന്തത്തെ ദൈവത്തിന്‍റെ തലയില്‍ വെച്ചുകെട്ടാന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സാമ്പത്തിക പ്രതിസന്ധിയെ ദൈവത്തിന്‍റെ ചെയ്തികള്‍ എന്ന് വിശേഷിപ്പിച്ചതിനെതിരെയായിരുന്നു ചിദംബരം രംഗത്തെത്തിയത്.