മോദിയുടെ ഇന്ത്യയില്‍ വോട്ടിംഗ് മെഷീനുകള്‍ക്ക് നിഗൂഢ ശക്തിയെന്ന് രാഹുല്‍ഗാന്ധി

Jaihind Webdesk
Friday, December 7, 2018

ന്യൂദല്‍ഹി: തെലങ്കാനയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടിംഗ് കഴിഞ്ഞ് ജാഗ്രത പാലിക്കണമെന്ന് രാഹുല്‍ഗാന്ധി. മധ്യപ്രദേശില്‍ വോട്ടിങ്ങ് മെഷീനുകള്‍ക്ക് വിചിത്രമായ കാര്യങ്ങളാണ് സംഭവിച്ചത്. യന്ത്രംകൊണ്ടുവന്ന വാഹനങ്ങള്‍ രണ്ടുദിവസമാണ് കാണാതായത്. മറ്റ് ചിലരെ വോട്ടിങ്ങ് മെഷീനുകളുമായി മദ്യപിച്ച് ഹോട്ടല്‍ മുറികളില്‍ കണ്ടു. മോദിയുടെ ഇന്ത്യയില്‍ വോട്ടിങ്ങ് മെഷീനുകള്‍ക്ക നിഗൂഢ ശക്തിയുണ്ട് എന്നും രാഹുല്‍ ട്വീറ്റിലൂടെ പരിഹസിച്ചു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിനു പിന്നാലെ ഇ.വി.എമ്മുകളുമായി ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

ഭോപ്പാലിലെ സാഗറില്‍ വോട്ടെടുപ്പില്‍ ഉപയോഗിച്ച ഇ.വി.എമ്മുകള്‍ പോളിങ് കഴിഞ്ഞ് രണ്ടു ദിവസത്തിനുശേഷമാണ് സ്‌ട്രോങ് റൂമിലെത്തിയതെന്ന ആരോപണത്തിനു പിന്നാലെയാണ് ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇ.വി.എമ്മുകളുമായി ഉദ്യോഗസ്ഥര്‍ വിശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.

ഷുജല്‍പൂരിലെ ഹോട്ടലിലാണ് വി.വി.പാറ്റുകളുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വിശ്രമിച്ചതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായ സല്‍മാന്‍ നിസാമിയാണ് ട്വിറ്ററിലൂടെ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടിങ് യന്ത്രങ്ങളില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതേ കുറിച്ച് അന്വേശണമാവശ്യപ്പെട്ട്് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കോണ്‍ഗ്രസ പരാതി നല്‍കിയിരുന്നു്. വോട്ടിങ് യന്ത്രങ്ങള്‍ നമ്പറില്ലാത്ത സ്വകാര്യ സ്‌കൂള്‍ വാനില്‍ കൊണ്ടുപോയതടക്കമുള്ള ആരോപണങ്ങളില്‍ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.