‘ഡിസ്‌ലൈക്ക് ഓപ്ഷന്‍ മാത്രമേ നിങ്ങള്‍ക്ക് നീക്കം ചെയ്യാനാകൂ, സര്‍ക്കാരിനെതിരായ ശബ്ദങ്ങളെ ഇല്ലാതാക്കാനാകില്ല’ ; ബിജെപിയോട് രാഹുല്‍ ഗാന്ധി

Jaihind News Bureau
Saturday, September 5, 2020

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട വീഡിയോകളില്‍ നിന്നും ഡിസ്‌ലൈക്ക് ഓപ്ഷന്‍ നീക്കം ചെയ്യാനുള്ള ബിജെപി നീക്കത്തിനെതിരെ രാഹുല്‍ ഗാന്ധി. ഡിസ്‌ലൈക്ക്, കമന്‍റ്  ഓപ്ഷനുകള്‍ മാത്രമേ തടയാനാകുവെന്നും സര്‍ക്കാരിനെതിരായ ശബ്ദങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ജനങ്ങളുടെ ശബ്ദം ഞങ്ങള്‍ ലോകത്തെ കേള്‍പ്പിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

കൊവിഡ് പരിഗണിച്ച് നീറ്റ്- ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന ആവശ്യം കേന്ദ്രം പരിഗണിക്കാത്തതില്‍ വിദ്യാര്‍ഥികളുടെ  രോഷമാണ് പ്രധാനമന്ത്രിയുടെ ‘മന്‍ കി ബാത്തി’നെതിരായ ഡിസ്‌ലൈക്കായ് പ്രകടിപ്പിക്കപ്പെട്ടത്. ബി.ജെ.പിയുടെ ഔദ്യോഗിക യുട്യൂബ് ചാനലിലാണ് ഏറ്റവും കൂടുതല്‍ ഡിസ്‌ലൈക്കുകള്‍ ലഭിച്ചത്.