ജഹാംഗീര്‍ പുരിയിലെ അക്രമത്തിനെതിരെ രാഹുല്‍ ഗാന്ധി : ‘കേന്ദ്രം ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ ഇടിച്ച് തകര്‍ക്കുന്നു’

Jaihind Webdesk
Wednesday, April 20, 2022

ഡല്‍ഹി ജഹാംഗീര്‍പുരിയിലെ കേന്ദ്ര സര്‍ക്കാര്‍ അക്രമത്തിനെതിരെ രാഹുല്‍ ഗാന്ധി. കേന്ദ്രം ഇന്ത്യയുടെ ജനാധിപത്യ മൂല്യങ്ങളെ ഇടിച്ച് തകര്‍ക്കുകയാണ്. പാവങ്ങളെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമാക്കി സര്‍ക്കാര്‍ നടത്തുന്ന അക്രമമാണ് ജഹാംഗീര്‍പുരിയില്‍ അരങ്ങേറുന്നത്. പാവങ്ങളുടെ കടകളും കൂരകളും തകര്‍ക്കുന്നതിന് പകരം ബിജെപിക്കാര്‍ മനസ്സിലെ വിദ്വേഷമാണ് തകര്‍ക്കേണ്ടതെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

class=”twitter-tweet”>

This is a demolition of India’s constitutional values.

This is state-sponsored targeting of poor & minorities.

BJP must bulldoze the hatred in their hearts instead. pic.twitter.com/ucSJK9OD9g

— Rahul Gandhi (@RahulGandhi) April 20, 2022 https://platform.twitter.com/widgets.js

അനധികൃത കെട്ടിടങ്ങളെന്നു ചൂണ്ടിക്കാട്ടിയാണ് രണ്ട് ദിവസം മുന്‍പ് മുതല്‍ ജഹാംഗീർപുരിയിൽ മുനിസിപ്പൽ കോർപറേഷൻ പൊളിക്കൽ ആരംഭിച്ചത്. എന്നാൽ, പൊളിക്കല്‍ നിർത്തണമെന്നും സ്ഥലത്ത് തൽസ്ഥിതി തുടരണമെന്നും  കോടതി ഉത്തരവിട്ടെങ്കിലും  പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നു പറഞ്ഞ് സ്റ്റേ വന്ന ശേഷവും അധികൃതർ കെട്ടിടം പൊളിക്കല്‍  തുടരുകയായിരുന്നു.