ഇന്ധനവില വർധന ജീവിതം ദുസ്സഹമാക്കിയോ ? ഓട്ടോയില്‍ സഞ്ചരിച്ച് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് രാഹുല്‍ ; വീഡിയോ

Jaihind Webdesk
Sunday, April 4, 2021

 

വയനാട്ടില്‍ നിന്നും ഹെലിപ്പാട് വരെയും തിരുവനന്തപുരത്തു നിന്നും പൂജപ്പുര വരെയും യാത്രയ്ക്ക് ഓട്ടോറിക്ഷ തെരഞ്ഞെടുത്ത് രാഹുല്‍ ഗാന്ധി. അകമ്പടിവാഹനങ്ങള്‍ക്കൊപ്പം രാഹുല്‍ ഗാന്ധി ഓട്ടോറിക്ഷയില്‍ സഞ്ചരിച്ചത് ഏവര്‍ക്കും കൗതുകകാഴ്ചയായി.

https://www.facebook.com/rahulgandhi/videos/525624891933931

കൽപ്പറ്റയിലെ ഷെരീഫ് എന്ന വ്യക്തിയുടെ ഓട്ടോയിലാണ് രാഹുൽ ഹെലിപാടിലേക്ക് പോയത്. ഇന്ധനവില വർധന, വരുമാനം, കുടുംബം, ജീവിത സാഹചര്യങ്ങൾ എന്നിവ അദ്ദേഹം  ഓട്ടോഡ്രൈവറോട് ചോദിച്ചറിഞ്ഞു. രണ്ടര മിനിറ്റോളം അദ്ദേഹത്തോട് സംസാരിച്ച രാഹുൽ ഷെരീഫിന് കൈകൊടുത്താണ് മടങ്ങിയത്. കെ.സി വേണുഗോപാൽ, ടി.സിദ്ദിഖ് എന്നിവരും അദ്ദേഹത്തിനൊപ്പം ഓട്ടോയിൽ ഉണ്ടായിരുന്നു.

കോഴിക്കോട്ടെ റോഡ് ഷോയ്ക്ക് ശേഷമാണ് രാഹുൽ തിരുവനന്തപുരത്തെത്തിയത്. കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തെരഞ്ഞെടുപ്പാണ് ഇതെന്ന് രാഹുൽ ​ഗാന്ധി നേമത്ത് പറഞ്ഞു. ബി ജെ പി യും ആർ.എസ്.എസും കേരളത്തിൻ്റെ ഐക്യത്തെ തകർക്കുന്നു. അവർ കേരളത്തെ മനസ്സിലാക്കുന്നു എന്ന് നടിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.