കാർഷിക നിയമങ്ങളില്‍ പ്രതിഷേധം ; അജ്മീറില്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി ഇന്ന്

Jaihind News Bureau
Saturday, February 13, 2021

 

ന്യൂഡല്‍ഹി : കാർഷിക നിയമങ്ങൾക്കെതിരെ രാജസ്ഥാനിൽ ഇന്നും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കിസാന്‍ പഞ്ചായത്തും ട്രാക്ടർ റാലിയും സംഘടിപ്പിക്കും. അജ്മീറിലെ രൂപൻഗഡിലാണ്  ട്രാക്ടർ റാലി നിശ്ചയിച്ചിട്ടുള്ളത്. മക്രാനയിൽ വൈകിട്ട് മഹാപഞ്ചായത്തും ചേരും.

15ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ യുപിയില്‍ രണ്ട് മഹാപഞ്ചായത്തുകള്‍ നിശ്ചയിച്ചിട്ടുണ്ട്. നിയമങ്ങൾ പിന്‍ലിക്കാതെ മടങ്ങില്ലെന്ന മുദ്രാവാക്യം ഉയർത്തി കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള മഹാ പഞ്ചായത്തുകളും തുടരുകയാണ്.

യുപി, ഹരിയാന എന്നിവിടങ്ങളില്‍ തുടരുന്ന മഹാപഞ്ചായത്തുകള്‍ എല്ലാ സംസ്ഥാനത്തേക്കും വ്യാപിപ്പിക്കും.
സമരരംഗത്തുള്ള കർഷക സംഘടന നേതാക്കള്‍ എല്ലാ സംസ്ഥാനങ്ങളും സന്ദർശിക്കുന്നുണ്ട്.
നാളെ പുൽവാമ ആക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച സൈനികരെ അനുസ്മരിച്ച് മെഴുകുതിരി മാർച്ച് നടത്തും.