രാഹുല്‍ ഗാന്ധി ജനുവരി 24ന് കേരളത്തില്‍

Jaihind Webdesk
Tuesday, January 1, 2019

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈമാസം 24ന് കേരളം സന്ദര്‍ശിക്കും. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കാനാണ് രാഹുല്‍ഗാന്ധി കേരളത്തിലെത്തുന്നത്.

ജനുവരി 24-ന് കൊച്ചിയില്‍ കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെയും വനിതാ വൈസ് പ്രസിഡന്റുമാരുടെയും സംസ്ഥാന യോഗത്തില്‍ രാഹുല്‍ പങ്കെടുക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനുമുമ്പ് ജനുവരിയില്‍ കെ.പി.സി.സി. പുനഃസംഘടന പൂര്‍ത്തിയാക്കാനാണ് ആലോചന.