വയനാട് എം.പി രാഹുൽ ഗാന്ധി മണ്ഡലത്തിലെ ദുരിതബാധിതപ്രദേശങ്ങൾ ഇന്ന് സന്ദർശിക്കും. ഞായറാഴ്ച 2.30ന് കരിപ്പൂരിലെത്തുന്ന അദ്ദേഹം ഉരുൾപൊട്ടി നിരവധി മരണങ്ങൾ നടന്ന കവളപ്പാറയിലേക്കു പോകും. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിക്കും.
സംസ്ഥാനത്ത് തുടരുന്ന കനത്തമഴയിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് വയനാട് ജില്ലയാണ്. ഉരുൾപ്പോട്ടലും മണ്ണിടിച്ചിലും കാരണം പല മേഘലയിലും രക്ഷാപ്രലർത്തനം ദുസ്സഹമായി തുടരുന്നു. ഈ സാഹചര്യത്തിലാണ് വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി മണ്ഡലം സന്ദർഷിക്കാനെത്തുന്നത്. ഉച്ചയ്ക്ക് 2.30ന് കരിപ്പൂരിൽ വിമാന മിറങ്ങുന്ന അദ്ദേഹം ഉരുൾപൊട്ടിൽ നിരവധി ജീവൻ പോലിഞ്ഞ കവളപ്പാറയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തും. നിലമ്ബൂർ, വണ്ടൂർ, ഏറനാട് പ്രദേശങ്ങളിലും രാഹുൽ എത്തും. വയനാട്ടിലെ മറ്റു പ്രദേശങ്ങളിലെ കാലവർഷക്കെടുതികളും അദ്ദേഹം കാണും. ജില്ലതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
മണ്ഡലത്തിലെ ദുരിതബാധിതർക്ക് അടിയന്തര സഹായമെത്തിക്കാൻ രാഹുൽ പ്രധാനമന്ത്രി മോദിയോട് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ ബന്ധപ്പെട്ട് അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അദ്ദേഹത്തെ സ്വീകരിക്കും. പിന്നീട് നേതാക്കൾ ഒന്നാച്ചാവും സന്ദർശനം നടത്തുക