ജനങ്ങളോട് സംവദിക്കാൻ വീഡിയോ പരമ്പരയുമായി രാഹുൽ ഗാന്ധി; ആദ്യ വീഡിയോ ഇന്ന്

Jaihind News Bureau
Friday, July 17, 2020

ജനങ്ങളോട് സംവദിക്കാൻ വീഡിയോ പരമ്പരയുമായി രാഹുൽ ഗാന്ധി. ആദ്യ വീഡിയോ ഇന്ന് പുറത്ത് വിടും. ഗല്‍വാൻ സംഘർഷം സംബന്ധിച്ചായിരിക്കുമെന്നാണ് സൂചന. സമകാലിക വിഷയങ്ങളിലെ യഥാർത്ഥ്യം തുറന്നുകാണിക്കുകയാണ് ലക്ഷ്യം. രാജ്യത്തെ വാർത്താ മാധ്യമങ്ങളിലെ വലിയൊരു ഭാഗം ഫാസിസ്റ്റ് താൽപ്പര്യങ്ങൾ പിടിച്ചെടുത്തു എന്ന രാഹുൽ ഗാന്ധിയുടെ ട്വീറ്റിന് പിന്നാലെയാണ് വീഡിയോ പരമ്പര എത്തുന്നത്.

ടെലിവിഷൻ ചാനലുകൾ, വാട്ട്‌സ്ആപ്പ് ഫോർവേഡുകൾ, തെറ്റായ വാർത്തകൾ എന്നിവയിലൂടെ വിദ്വേഷം നിറഞ്ഞ വിവരണങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നുവെന്നും നുണകളുടെ ഈ വിവരണം ഇന്ത്യയെ കീറിമുറിക്കുകയാണെന്നും രാഹുൽ ഗാന്ധി നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.