രാഹുൽ ഗാന്ധി നാളെ കണ്ണൂരിൽ

Jaihind News Bureau
Wednesday, November 11, 2020

rahul-gandhi-meeting

എ ഐ സി സി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി എം പി നാളെ കണ്ണൂരിലെത്തും. എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്‍റെ കുടുംബത്തെ സന്ദർശിക്കുന്നതിനാണ് രാഹുൽ ഗാന്ധി കണ്ണൂരിലെത്തുന്നത്. രാവിലെ 10ന് പ്രത്യേക വിമാനത്തിൽ എത്തുന്ന രാഹുൽ ഉച്ചയ്ക്ക് ഒരു മണിക്ക് മടങ്ങും. കെസി വേണുഗോപാലിന്‍റെ മാതാവ് കെസി ജാനകിയമ്മ ഇന്ന് പുലർച്ചെ മരിച്ചിരുന്നു. കൊവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്നു. സംസ്ക്കാരം കണ്ടോന്താറിലെ സമുദായ ശ്മശാനത്തിൽ നടന്നു.

ജാനകി അമ്മയുടെ നിര്യാണത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അനുശോചിച്ചു. കുടുംബത്തിന്‍റെ ദു:ഖത്തിൽ പങ്കു ചേരുന്നതായി സോണിയ ഗാന്ധി അനുശോചന സന്ദേശത്തിൽ പറഞ്ഞു.