തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; സമയക്രമം ഇങ്ങനെ

 

കല്‍പ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി  കേരളത്തിലേക്ക്. ഏപ്രില്‍ 15, 16 തീയതികളില്‍ വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പ്രചാരണപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ഏപ്രില്‍ 15 ന് വൈകിട്ട് 6 മണിക്ക് കോഴിക്കോട്ട് യുഡിഎഫ് മഹാറാലിയില്‍ രാഹുല്‍ ഗാന്ധി പ്രസംഗിക്കും.

ഏപ്രില്‍ 18 രാവിലെ 10 മണിക്ക് കണ്ണൂരും വൈകിട്ട് 3 മണിക്ക് പാലക്കാടും 5 മണിക്ക് കോട്ടയം പാര്‍ലമെന്‍റ് നിയോജക മണ്ഡലങ്ങളിലെ സമ്മേളനങ്ങളിലും രാഹുല്‍ പങ്കെടുക്കും. ഏപ്രില്‍ 22-ന് രാവിലെ 10 മണിക്ക് തൃശൂരും വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്തും 5 മണിക്ക് ആലപ്പുഴയിലുമുള്ള റാലികളിലും അദ്ദേഹം പങ്കെടുക്കും.

Comments (0)
Add Comment