രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക്; ഔദ്യോഗിക തീരുമാനം ഉടനെന്ന് സൂചന

Jaihind Webdesk
Saturday, March 23, 2019

വയനാടിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മൽസരിക്കും. ഇതുസംബന്ധിച്ച ഔദ്യാഗിക പ്രഖ്യാപനം ഇന്നുതന്നെ ഉണ്ടാകുമെന്നാണ് സൂചന. രാഹുൽ ഗാന്ധിയിൽ നിന്നും അനുകൂല തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് പ്രമുഖ കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

കേരള സന്ദർശനത്തിന് ഇടയിലാണ് വായവനാട്ടിൽ മൽസരിക്കണമെന്ന താൽപര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കേരള നേതാക്കൾ രാഹുല്‍ ഗാന്ധിയോട് പങ്കുവെച്ചത്. ഇതിനുപിന്നാലെയാണ് വയനാട്ടിലെ കോൺഗ്രസ് അധ്യക്ഷന്‍റെ സ്ഥാനാർത്ഥിത്വത്തിലേക്ക് ചർച്ചകൾ എത്തിയത്.

കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടിയാണ് വയനാട്ടിൽ രാഹുൽ ഗാന്ധി മൽസരിക്കമെന്ന ആഗ്രഹം ആദ്യമായി പരസ്യമായി പങ്കുവെച്ചത്.

രാഹുൽ ഗാന്ധിയുടെ കടന്ന് വരവ് യു.ഡി.എഫിന് പുതിയ ആവേശം പകർന്ന് നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു.

രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ തീരുമാനം നാളെ ഉണ്ടാകുമെന്ന് കെ,.പി. സി. സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ പറഞ്ഞു.

കേരളത്തിലെ പ്രവർത്തകരുടെ വികാരം മാനിക്കുന്നതായും തീരുമാനം ഉടൻ ഉണ്ടാകുമെന്നും ഐ.ഐ.സിസി ഔദ്യാഗിക വക്താവ് രൺദീപ് സിംഗ് സുർജേവാല ഡൽഹിയിൽ പ്രതികരിച്ചു.