തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍

Jaihind News Bureau
Monday, March 22, 2021

Rahul-Gandhi

തിരുവനന്തപുരം : രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന്  കേരളത്തിലെത്തും. എറണാകുളം, കോട്ടയം, ആലപ്പുഴ  ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളില്‍ നടക്കുന്ന പൊതുയോഗങ്ങളില്‍ അദ്ദേഹം പങ്കെടുക്കും. 22ന് രാവിലെ 11 ന് കൊച്ചിയിലെത്തുന്ന രാഹുല്‍ ഗാന്ധി 11.30ന് സെന്‍റ് തെരേസാസ് കോളേജിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കും. തുടര്‍ന്ന് വൈപ്പിന്‍,കൊച്ചി, തൃപ്പുണ്ണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പങ്കെടുക്കും.

വൈകുന്നേരം ആലപ്പുഴയിലെത്തുന്ന രാഹുല്‍ ഗാന്ധി അരൂര്‍,ചേര്‍ത്തല,ആലപ്പുഴ,അമ്പലപ്പുഴ,ഹരിപ്പാട്,കായംകുളം മണ്ഡലങ്ങളുടെ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. 23ന് കോട്ടയം, പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാല, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, അങ്കമാലി മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി അനില്‍കുമാര്‍ അറിയിച്ചു.