രാഹുൽ ഗാന്ധി ഇന്ന് അഹമ്മദാബാദ് കോടതിയിൽ ഹാജരാകും

Jaihind News Bureau
Friday, October 11, 2019

rahul-gandhi-meeting

ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലയാളി എന്ന് വിളിച്ചതിനെതിരായ കേസിൽ രാഹുൽ ഗാന്ധി ഇന്ന് അഹമ്മദാബാദ് കോടതിയിൽ ഹാജരാകും.  ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആണ് ജബൽ പൂരിൽ വച്ച് അന്നത്തെ ബിജെപി അധ്യക്ഷൻ ആയിരുന്ന അമിത് ഷായെ കൊലയാളി എന്ന് രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തത്.  നാളെ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് വലിയ സ്വീകരണം ഒരുക്കാൻ തീരുമാനിച്ചതായി കോൺഗ്രസ് വക്താവ് മനീഷ് ദോഷി പറഞ്ഞു.  വിമാനത്താവളം മുതൽ കോടതി വരെ ഉള്ള വഴികളിൽ ഉടനീളം പ്രവർത്തകർ രാഹുൽ ഗാന്ധിക്ക് സ്വാഗതം നേരുമെന്നും കോൺഗ്രസ് വക്താവ് കൂട്ടിച്ചേർത്തു.