നന്ദി!! വയനാട്ടില്‍ ലഭിച്ച പിന്തുണയ്ക്കും സ്വീകരണത്തിനും നന്ദിയറിയിച്ച് രാഹല്‍ഗാന്ധി

വയനാട്ടില്‍ പത്രികസമര്‍പ്പണത്തിനും ശേഷം നടന്ന റോഡ് ഷോയ്ക്കും ലഭിച്ച വിരോചിത സ്വീകരണത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. .
‘ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച വയനാട്ടിലെ ജനങ്ങള്‍ പ്രകടിപ്പിച്ച സ്‌നേഹത്തിനും മമതയിലും അതിയായ സന്തോഷത്തിലാണ്. നിങ്ങളുടെ പിന്തുണയ്ക്കും സ്വീകരണത്തിനും നന്ദി… റോഡ് ഷോയുടെ തിരക്കിനിടയില്‍ അപകടം സംഭവിച്ച മാധ്യമപ്രവര്‍ത്തകര്‍ വേഗം സുഖം പ്രാപിക്കട്ടെ’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കേരളത്തിലെ രാഹുല്‍ ഗാന്ധിയ്ക്കുള്ള പിന്തുണയും കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും ശക്തി തെളിയിക്കുന്നതായിരുന്നു ഇന്നത്തെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കല്‍. ജനസാഗരത്തിന്റെ ഇടയിലൂടെ സഹോദരി പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം എത്തിയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പാത്രിക സമര്‍പ്പിച്ചത്.

Wayanadcongress candidatesrahul gandhi
Comments (0)
Add Comment