ന്യൂഡല്‍ഹി: നരേന്ദ്ര മോദി വയനാട് സന്ദര്‍ശിക്കുന്നതിന് നന്ദിയറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കാര്യങ്ങള്‍ നേരിട്ടു കണ്ട് ഈ മഹാ ദുരന്തത്തിന്‍റെ വ്യാപ്തി തിരിച്ചറിയാന്‍ പ്രധാനമന്ത്രിക്ക് കഴിയും. ഇതൊരു നല്ല തീരുമാനം ആണ്. പ്രധാനമന്ത്രി ഉരുളെടുത്ത പ്രദേശം കണ്ടാല്‍ തന്നെ അവിടത്തെ ദുരന്തവ്യാപ്തി തിരിച്ചറയുമെന്നും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്ന് കരുതുന്നുവെന്നും രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
ഇന്ന് ഉച്ചയോടെ പ്രധാനമന്ത്രി കൽപ്പറ്റയിൽ എത്തും. തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെയും ചികിത്സയിൽ കഴിയുന്നവരെയും സന്ദർശിക്കും. ദുരന്തത്തിന്‍റെ വ്യാപ്തി സംബന്ധിച്ചു ഉദ്യോഗസ്ഥർ പ്രധാന മന്ത്രിയെ ധരിപ്പിക്കും. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ്.