കൊവിഡ് പാളിച്ചകളിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി

Jaihind News Bureau
Monday, August 3, 2020

 

കൊവിഡ് പാളിച്ചകളിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് രാഹുൽ ഗാന്ധി. ശരിയായ സമയത്ത് ശരിയായ തീരുമാനം എന്നുവച്ചാല്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഏറെ മികച്ചതാണ് എന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ദിവസേന രേഖപ്പെടുത്തുന്ന കൊവിഡ് രോഗികളുടെ നിരക്കില്‍ ഇന്ത്യ ഒന്നാമതായ കണക്കുകള്‍ വ്യക്തമാക്കുന്ന ഗ്രാഫ് അടങ്ങുന്നതാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
പാളിച്ചകള്‍ ചൂണ്ടിക്കാട്ടി നിരന്തരം തിരുത്താന്‍ ശ്രമിച്ചിട്ടും മോദി സർക്കാർ ശരിയായ തീരുമാനം എടുക്കാതിരുന്നത് രാജ്യത്തെ ഇന്നത്തെ ദുരവസ്ഥയിലേയ്ക്ക് നയിച്ചതിനെ ചൂണ്ടിക്കാട്ടിയാണ് രാഹുലിന്‍റെ പരിഹാസം.

രാജ്യത്തെ കൊവിഡ് കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന് എതിരെ രൂക്ഷ വിമർശനമായി കോൺഗ്രസ് മാധ്യമ വിഭാഗം തലവൻ രൺദീപ് സിങ് സുർജേവാലയും രംഗത്ത് എത്തി. മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നു. എവിടെ പോയി മോദിസർക്കാർ എന്ന് ചോദിച്ച സുർജേവാല രാജ്യത്തെ സ്വയം പര്യാപ്തമാകാന്‍ വിട്ടിരിക്കുകയാണോ എന്നും പരിഹസിച്ചു.