സിദ്ദീഖ് കാപ്പനെ അന്യായമായി ജയിലില്‍ അടച്ച യു.പി. പൊലീസ് നടപടി കോൺഗ്രസ് ഗൗരവമായി കാണുന്നുവെന്നും, വിഷയത്തിൽ പ്രിയങ്ക ഗാന്ധിയും, യുപിസിസിയും ഇടപെടുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. മലപ്പുറം ഗസ്റ്റ് ഹൗസിൽ വിഷയം ശ്രദ്ധയിൽപ്പെടുത്തി നിവേദനം നൽകിയ കെ.പി.സി.സി സെക്രട്ടറി കെ.പി. നൗഷാദ് അലി, മഹിളാ കോൺ. നേതാവ് ഫാത്തിമ റോഷ്ന എന്നിവരെയാണ് രാഹുൽ ഗാന്ധി നിലപാടറിയിച്ചത്. കെ.സി. വേണുഗോപാൽ എം.പി, എ.പി.അനിൽകുമാർ എംഎൽഎ , ഷാഫി പറമ്പിൽ എം.എൽ.എ തുടങ്ങിയവർ സന്നിഹിതരായിരുന്നു.