രാജ്യത്തിന്‍റെ നിലവിലെ അവസ്ഥയിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

രാജ്യത്തിന്‍റെ നിലവിലെ അവസ്ഥയിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. വിദ്വേഷത്തിന്‍റെയും പകയുടെയും ആശയത്തിൽ വിശ്വസിക്കുന്ന പ്രധാനമന്ത്രിയാണ് നമുക്കുള്ളത്. പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ജീവിതം മുഴുവനായും വിഭജനം, അക്രമം, പക എന്നിവയിൽ അധിഷ്ഠിതമാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

എവിടെയും മതം മാത്രം പറയുന്ന മോദി മത ഗ്രന്ഥങ്ങളെങ്കിലും വായിക്കണമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഏതെങ്കിലും മതം അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന് തെളിയിക്കാൻ പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു.

രാജ്യത്ത് പെൺകുട്ടികൾക്ക് സുരക്ഷിതത്വമില്ലാതായി. ഇന്ത്യ ബലാത്സംഗങ്ങളുടെ തലസ്ഥാനമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. യുപിയിൽ ബിജെപി എംഎല്‍എ ബലാത്സംഗ കേസിൽ ഉൾപ്പെട്ടിട്ടും പ്രധാനമന്ത്രി ഒരക്ഷരം മിണ്ടിയില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

കാർഷിക മേഖല ഉൾപ്പെടെയുള്ള രാജ്യത്തിന്‍റെ സാമ്പത്തിക നില പാടെ തകർന്നു. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായന്നും രാഹുൽ ഗാന്ധി. സാമ്പത്തികനിലയെക്കുറിച്ച് സംവദിക്കാനും പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു. വയനാട് മാനന്തവാടിയിൽ യു ഡി എഫ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://youtu.be/ADlfIi6FEao

rahul gandhi
Comments (0)
Add Comment