റഫേലില്‍ മോദി കള്ളന്‍തന്നെ; എന്നോട് സംസാരിക്കാന്‍ പ്രധാനമന്ത്രിക്ക് ധൈര്യമില്ല; വെല്ലുവിളിച്ച് രാഹുല്‍ഗാന്ധി

Jaihind Webdesk
Wednesday, January 2, 2019

റഫേലില്‍ നരേന്ദ്രമോദിക്കെതിരെ കനത്ത ആരോപണങ്ങള്‍ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. സുഹൃത്തായ അനില്‍ അംബാനിക്ക് ശതകോടികള്‍ നേടിക്കൊടുത്തയാളാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ആവര്‍ത്തിച്ചു. മനോഹര്‍ പരീക്കറുടെ വീട്ടിലുള്ള രേഖകളിലെന്താണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. മനോഹർ പരീക്കർ നരേന്ദ്രമോദിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നു. പരീക്കറിന്റെ കൈയ്യിൽ റാഫേലിന്റെ ഫയലുകളുണ്ട്. പരീക്കറുടെ ബെഡ്റൂമിൽ ഏത് ഫയലാണുള്ളത് ?. അത് പുറത്തായാൽ മോദിക്ക് എന്ത് സംഭവിക്കും ?. വീഡിയോ രാഹുൽ പുറത്തുവിടുന്നു. എയർ ഫോഴ്സ് പറഞ്ഞിട്ടാണോ വിമാനങ്ങളുടെ എണ്ണം 36 ആക്കിയത് ?. ധനമന്ത്രിയും പ്രധാനമന്ത്രിയും യുപിഎ യുടെ തലയിൽ ചാരി രക്ഷപ്പെടാൻ ശ്രമിക്കുന്നു. ഓരോ വിമാനവും 1600 കോടി നൽകി വാങ്ങി. അംബാനിയുടെ പോക്കറ്റ് മോദി നിറച്ചു. കാവൽക്കാരൻ കള്ളനാണ്. അഴിമതിയിൽ പ്രധാനമന്ത്രി പങ്കാളി. ജെപിസി അന്വേഷണം വേണം. ജെപിസി അന്വേഷണം വന്നാൽ അനിൽ അംബാനിയും മോദിയും കുടുങ്ങും.

വില കുറഞ്ഞെന്ന് ജയ്റ്റ്ലി പറയുന്നു. എന്നാൽ എന്തുകൊണ്ട് കൂടുതൽ വിമാനം വാങ്ങിച്ചില്ല ?. പ്രധാനമന്ത്രിയെ ചർച്ചയ്ക്ക് വെല്ലുവിളിക്കുന്നു. 20 മിനിറ്റ് പ്രധാനമന്ത്രി എന്നോടൊപ്പം ഇരിക്കൂ. മോദിക്ക് അതിനുള്ള ധൈര്യമില്ല. റാഫേലല്ല എയർക്രാഫ്റ്റുമായി ബന്ധപ്പെട്ട എന്തും സംസാരിക്കാൻ ഞാൻ തയ്യാർ. റാഫേലിൽ അഴിമതിയില്ലെന്ന് കോടതി പറഞ്ഞിട്ടില്ല. ടേപ്പ് വിശ്വാസയോഗ്യമാണ്. തന്റെ ആരോപണങ്ങൾ പരീക്കർ നിഷേധിച്ചിട്ടില്ല