“ഈ രാജ്യം എന്നത് ഇവിടുത്തെ ജനങ്ങളാണ്, അതിരുതിരിച്ച തുണ്ട് ഭൂമിയല്ല” ജമ്മു കശ്മീർ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

Jaihind Webdesk
Tuesday, August 6, 2019

rahul-gandhi-meet

ജമ്മു കശ്മീർ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ രാജ്യം എന്നത് ഇവിടുത്തെ ജനങ്ങളാണെന്നും അല്ലാതെ അതിരുതിരിച്ച തുണ്ട് ഭൂമിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

“ജമ്മു കശ്മീരിനെ ഏകപക്ഷീയമായി കീറിമുറിക്കുക, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ ജയിലിലടയ്ക്കുക, നമ്മുടെ ഭരണഘടന ലംഘിക്കുക എന്നിവയിലൂടെ ദേശീയ സമന്വയത്തെ ശക്തിപ്പെടുത്താനാവില്ല. ഈ രാജ്യം നിർമ്മിച്ചിരിക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്, അതിരുതിരിച്ച തുണ്ട് ഭൂമിയല്ല.

ഇത്തരത്തിലുള്ള അധികാര ദുർവിനിയോഗം നമ്മുടെ ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും.” കോണ്‍ഗ്രസ് അധ്യക്ഷന്‍ ട്വിറ്ററില്‍ കുറിച്ചു.

teevandi enkile ennodu para