അതിര്‍ത്തിയില്‍ ചൈനയെ പ്രതിരോധിക്കുന്ന സൈനികർക്കായി ബജറ്റില്‍ ഒന്നുമില്ല ; അവർ വഞ്ചിക്കപ്പെട്ടു : രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, February 5, 2021

 

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമം നേരിടുന്ന ഇന്ത്യന്‍ സൈനികരുടെ സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര ബജറ്റില്‍ ഒന്നുംതന്നെയില്ലെന്ന് രാഹുല്‍ ഗാന്ധി. അടുപ്പക്കാരായ വന്‍കിടക്കാര്‍ക്കായുള്ള ബജറ്റാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചതെന്നും ഇന്ത്യന്‍ സൈനികര്‍ വഞ്ചിക്കപ്പെട്ടെന്നും  അദ്ദേഹം വിമര്‍ശിച്ചു.

‘മോദിയുടെ ചങ്ങാതി കേന്ദ്രീകൃത ബജറ്റില്‍ അതിര്‍ത്തില്‍ ചൈനീസ് അതിക്രമം നേരിടുന്ന ജവാന്‍മാര്‍ക്ക് സഹായമേകുന്ന ഒന്നും തന്നെയില്ല. ഇന്ത്യയിലെ ജവാന്‍മാര്‍ വഞ്ചിക്കപ്പെട്ടു’ – രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

നിലനില്‍പ്പിനായി കഷ്ടപ്പെടുന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ബജറ്റില്‍ കുറഞ്ഞ പലിശ നിരക്കില്‍ വായ്പയോ ജിഎസ്ടി ആശ്വാസമോ ഇല്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചെറുകിട തൊഴില്‍ മേഖലയെ വഞ്ചിച്ചതായും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു.