കർഷകരുടെ ഭൂമി കേന്ദ്രം കോർപ്പറേറ്റുകൾക്ക് തീറെഴുതുന്നുവെന്ന് രാഹുൽഗാന്ധി

Jaihind News Bureau
Sunday, October 4, 2020

കാർഷകരുടെ പേരു പറയുകയും കോർപ്പറേറ്റുകൾക്ക് ലാഭം ഉണ്ടാക്കി കൊടുക്കുകയുമാണ് മോദി സർക്കാർ ചെയ്യുന്നത് എന്ന് രാഹുൽ ഗാന്ധി. രാജ്യം ഭരിക്കുന്നത് അദാനിയുടെയും അംബാനിയുടെയും സർക്കാരാണെന്നും അദ്ദേഹം വിമർശിച്ചു. കാർഷിക നിയമങ്ങൾക്ക് എതിരായ രാഹുൽ ഗാന്ധിയുടെ ട്രാക്ടർ റാലിക്ക് പഞ്ചാബിൽ വൻ സ്വീകരണമാണ് ലഭിച്ചത്. റാലി നാളെ ഹരിയാനയിൽ പര്യടനം നടത്തും.

കര്‍ഷകരുടെ ഭൂമി മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് കൊടുക്കുകയാണ്. അംബാനിയുടെയും അദാനിയുടെയും സര്‍ക്കാരാണിത്. മോദിയുടെ ഗൂഢ ലക്ഷ്യം കര്‍ഷകര്‍ മനസിലാക്കണം. കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പുതിയ മൂന്ന് കർ‌ഷക നിയമങ്ങളും റദ്ദാക്കുമെന്നും കർഷക നിയമത്തിനെതിരായി പഞ്ചാബിൽ നടന്ന കർഷക റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞു.