ജാർഖണ്ഡിലെ ആൾക്കൂട്ട കൊലപാതകം മനുഷ്യത്വത്തെ കളങ്കപ്പെടുത്തുന്നതെന്ന് രാഹുൽ ഗാന്ധി

Jaihind Webdesk
Wednesday, June 26, 2019

ജാർഖണ്ഡിലെ ആൾക്കൂട്ട കൊലപാതകം മനുഷ്യത്വത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് രാഹുൽ ഗാന്ധി. ജൂൺ 18 നാണ് ബൈക്ക് മോഷണം ആരോപിച്ച് തബ്രെസ് അൻസാരിയെ ജനക്കൂട്ടം മർദ്ദിച്ചത്. ജയ് ശ്രീറാം ജയ് ഹനുമാൻ എന്നിവ വിളിക്കാൻ അക്രമികൾ പറയുന്നതിന്‍റെ ദൃശ്യങ്ങളും പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.

ജാർഖണ്ഡിൽ 24കാരനായ മുസ്ലിം യുവാവിനെ ആൾക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ചു കൊണ്ട് രാഹുൽഗാന്ധി രംഗത്തെത്തി. സംഭവം മനുഷ്യത്വത്തെ കളങ്കപ്പെടുത്തുന്നതാണെന്നും , ഈ വിഷയത്തിൽ ബി ജെ പി ഭരിക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ മൗനം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം ട്വിറ്ററിൽ പറഞ്ഞു. കഴിഞ്ഞ ജൂൺ 18 നാണ് ബൈക്ക് മോഷണം ആരോപിച്ച് തബ്രെസ് അൻസാരിയെ ജനക്കൂട്ടം മർദ്ദിച്ചത്. പിന്നീട് ഇയാളെ പൊലീസിന് കൈമാറി. മർദനമേറ്റ ഇയാളെ നാലു ദിവസം പോലീസ് കസ്റ്റഡിയിൽ വെക്കുകയും വേണ്ടത്ര ചികിത്സ നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്ന് അവശനായ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു. പിന്നിടാണ് മരണം സംഭവിച്ചത്. അൻസാരിക്കെതിരെ നടന്നത് വർഗീയ ആക്രമണമാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. അൻസാരിയെ ജയ് ശ്രീറാം ജയ് ഹനുമാൻ എന്നിവ വിളിക്കാൻ അക്രമികൾ പറയുന്നതിന്‍റെ ദൃശ്യങ്ങളും പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നു.

teevandi enkile ennodu para