വയനാടിനായി 13 മെട്രിക് ടണ്‍ അരിയും സാധനങ്ങളും എത്തിച്ച് രാഹുല്‍ ഗാന്ധി

വയനാട്‌ മണ്ഡലത്തിലെ  സമൂഹ അടുക്കളകളിലേക്ക് 13,000 കിലോ അരിയും സാധനങ്ങളും സ്വന്തം നിലയില്‍ വാങ്ങി നൽകി രാഹുൽ ഗാന്ധി.  500 കിലോ അരി വീതം 26 പഞ്ചായത്തുകളിലേക്കുമായി ഇത് വീതിച്ച് നല്‍കും. ഒപ്പം 50 കിലോ കടലയും 50 കിലോ പയറും വീതം ഓരോ പഞ്ചായത്തിനുമായി വിതരണം ചെയ്യും. കൽപ്പറ്റ മുനിസിപ്പൽ ചെയർമാന് നൽകിക്കൊണ്ട് അരിയുടെയും സാധനങ്ങളുടെയും വിതരണോദ്ഘാടനം നിർവഹിക്കുമെന്ന് വയനാട് ജില്ലാ കളക്ടർ അറിയിച്ചു.

കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി നേരത്തെ വയനാട് ജില്ലാ ആശുപത്രിക്ക് രണ്ട് വെന്‍റിലേറ്ററുകള്‍ രാഹുല്‍ ഗാന്ധി അനുവദിച്ചിരുന്നു. മണ്ഡലത്തിലേക്കാവശ്യമായ സാനിറ്റൈസറുകളും മാസ്കുകളും നേരത്തെ രാഹുല്‍ ഗാന്ധി എത്തിച്ചിരുന്നു. മണ്ഡലത്തിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം നിരവധി സഹായമാണ് രാഹുല്‍ ഗാന്ധി എത്തിച്ചിരിക്കുന്നത്.

Comments (0)
Add Comment