സർക്കാർ എങ്ങനെ രാജ്യത്തിന്‍റെ അന്നദാതാക്കളായ കർഷകരെ പിന്തുണക്കണം : കർഷകന്‍റെ വീഡിയോ പങ്കുവച്ച് രാഹുല്‍ഗാന്ധി

Jaihind News Bureau
Friday, October 9, 2020

രാജ്യത്തെ കൃഷിക്കാർ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും വയനാട്ടിലെ കർഷകൻ രാമേട്ടൻ വിവരിക്കുന്ന വീഡിയോ പങ്കുവെച്ച് രാഹുൽ ഗാന്ധി. രാമേട്ടൻ ഉൾപ്പെടെയുള്ള കർഷകരെ സംബന്ധിച്ചിടത്തോളം കൃഷി ഒരു തൊഴിൽ മാത്രമല്ല എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നു. സർക്കാർ എങ്ങനെ രാജ്യത്തിന്‍റെ അന്നദാതാക്കളായ കർഷകരെ പിന്തുണക്കണം എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അടങ്ങുന്നതാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.