കൊവിഡ് പ്രതിരോധം; അമേഠിയിലേക്ക് മെഡിക്കല്‍ കിറ്റുകളയച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, April 5, 2020

 

ന്യൂഡല്‍ഹി:  കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി അമേഠിയിലേക്ക് മെഡിക്കല്‍ കിറ്റുകള്‍ എത്തിച്ച് രാഹുല്‍ ഗാന്ധി. മണ്ഡലത്തിലെ ജനങ്ങള്‍ക്കായി 12,000 സാനിറ്റൈസറുകള്‍, 20000ഫെയ്‌സ് മാസ്‌കുകള്‍, 10,000 സോപ്പുകള്‍ എന്നിവ അയച്ചതായി കോണ്‍ഗ്രസ് ജില്ലാ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് സിംഗാല്‍ അറിയിച്ചു.

കൂടുതല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്ക് മെഡിക്കല്‍ കിറ്റുകള്‍ വിതരണം ചെയ്യാന്‍ രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചതായും പ്രദീപ് സിംഗാല്‍ പറഞ്ഞു. നേരത്തെ അദ്ദേഹം അദ്ദേഹം അമേഠിയിലെ ജനങ്ങള്‍ക്കായി   ഗോതമ്പും അവശ്യസാധനങ്ങളും അദ്ദേഹം ട്രക്കുകളില്‍ എത്തിച്ചുനല്‍കി