ന്യൂഡൽഹി : ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി കൈവിടുമെന്നും അദ്ദേഹത്തിന് ഭാവിയിൽ കോൺഗ്രസിലേക്ക് മടങ്ങേണ്ടി വരുമെന്നും രാഹുൽ ഗാന്ധി. യൂത്ത് കോൺഗ്രസ് ദേശീയ നിർവാഹക സമിതി യോഗത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ബിജെപിയുടെ പ്രവർത്തനരീതിയെ വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ വേണ്ടി മാത്രമാണ് ജ്യോതിരാദിത്യ സിന്ധ്യയെ ബിജെപി പാട്ടിലാക്കിയത്. ആവശ്യം കഴിഞ്ഞതോടെ അദ്ദേഹത്തിനു വിലയില്ലാതായി. സ്ഥാനം മോഹിച്ചാണ് സിന്ധ്യ ബിജെപിയിലേക്ക് പോയത്. പക്ഷെ അവിടെ ഏറ്റവും പിന്നിലെ ബെഞ്ചിൽ ഇരിക്കുന്നയാൾ മാത്രമാണ്. കോൺഗ്രസിൽ നിന്നിരുന്നെങ്കിൽ ഭാവിയിൽ മധ്യപ്രദേശിന്‍റെ മുഖ്യമന്ത്രി സ്ഥാനം സിന്ധ്യയ്ക്ക് ലഭിക്കുമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.