പാലക്കാടിനെ പ്രകമ്പനംകൊള്ളിച്ച്  രാഹുൽ ഗാന്ധിയുടെ റോഡ് ഷോ ; അണിനിരന്ന് ആയിരങ്ങള്‍

Jaihind News Bureau
Friday, March 26, 2021

 

പാലക്കാട് : പാലക്കാടിനെ പ്രകമ്പനംകൊള്ളിച്ച്  രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. പാലക്കാട് മുതൽ തൃത്താല വരെയുള്ള റോഡ് ഷോയില്‍ ആയിരങ്ങള്‍ അണിനിരന്നു. സ്വീകരണവേദികളിലുടനീളം കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെ രൂക്ഷവിമർശനമാണ് അദ്ദേഹം ഉന്നയിച്ചത്.

ഇന്ധനമില്ലാത്ത കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. പാലക്കാട് റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹം. സെക്രട്ടേറിയേറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികൾക്ക് മുട്ടിൽ ഇഴയേണ്ടി വന്ന ഗതികേട് യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉണ്ടാവില്ല. കേരളത്തിലെ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ എൽഡിഎഫിന് കഴിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കും എന്നതിൽ സംശയമില്ല. സ്ഥാനാർത്ഥികളില്‍ 55 ശതമാനത്തിലേറെപ്പേർ യുവാക്കളാണ്. ഏറ്റവും അനുഭവസമ്പത്തും മികച്ച പട്ടികയും കോൺഗ്രസിന്‍റേതാണ്. കേരളത്തെ വിഭജിക്കാൻ ഒരു ശക്തിയെയും അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.