പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം രാഹുൽ ഗാന്ധി ഡൽഹിക്ക് മടങ്ങി

Jaihind News Bureau
Tuesday, August 13, 2019

പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ച ശേഷം വയനാട് എംപി രാഹുൽ ഗാന്ധി ഡൽഹിക്ക് മടങ്ങി. മലപ്പുറത്തെയും വയനാട്ടിലെയും ദുരന്തബാധിത പ്രദേശങ്ങളിൽ രണ്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം ഇന്നലെ രാത്രി കൽപ്പറ്റ ഗസ്റ്റ് ഹൗസിലായിരുന്നു രാഹുൽ ഗാന്ധി തങ്ങിയത്. കേരളത്തിലെ നിലവിലെ അവസ്ഥ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തി ആവശ്യമുള്ള സഹായങ്ങൾ നേടിയെടുക്കുമെന്ന് മടങ്ങുമ്പോൾ അദ്ദേഹം ഉറപ്പ് നൽകി.