ദക്ഷിണ ഇന്ത്യയിൽ നിന്ന് താൻ മത്സരിക്കണം എന്ന ആവശ്യം ഉയരാൻ കാരണം നരേന്ദ്ര മോദി ആണെന്ന് രാഹുൽ ഗാന്ധി

webdesk
Friday, March 29, 2019

ദക്ഷിണ ഇന്ത്യയിൽ നിന്ന് താൻ മത്സരിക്കണം എന്ന ആവശ്യം ഉയരാൻ കാരണം നരേന്ദ്ര മോദി ആണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി പറഞ്ഞു. അമർ ഉജാല ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ആണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലും തമിഴ്നാട്ടിലും ബിജെപി ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിച്ചു എന്നും രാഹുൽ ഗാന്ധി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് അവരുടെ ഭാഷയും സംസ്‌കാരവും ഭീഷണി നേരിടുന്നുവെന്ന തോന്നലിലാണ്. അമേഠിയിൽ നിന്ന് മത്സരിക്കും. ഉത്തർപ്രദേശിൽ നിന്നുള്ള എംപിയായി തുടരുമെന്നും അദേഹം പറഞ്ഞു. ദക്ഷിണ ഇന്ത്യയിൽ നിന്ന് താൻ മത്സരിക്കണം എന്ന ആവശ്യം ന്യായം ആണെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കുന്നു.