കുടുംബത്തെ പറ്റി മോദി എന്തും പറയട്ടെ… എന്റെ സ്നേഹം അദ്ദേഹത്തെ പരാജയപ്പെടുത്തുമെന്ന് രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, May 6, 2019

ന്യൂഡല്‍ഹി: രാജീവ് ഗാന്ധിയെ അവഹേളിച്ച നരേന്ദ്രമോദി ഇന്നും അതേ പദപ്രയോഗങ്ങള്‍ ആവര്‍ത്തിച്ചു. സമൂഹത്തില്‍നിന്നുണ്ടായ വിമര്‍ശനത്തെയും മോദി തള്ളിക്കളഞ്ഞിരിക്കുകയാണ്. ഇതോടെ മറുപടിയുമായിമായി രാഹുല്‍ഗാന്ധി രംഗത്തെത്തി.
മോദി തന്റെ അച്ഛനെ കുറിച്ച് കഴിഞ്ഞ ദിവസം മുതല്‍ സംസാരിക്കുന്നുണ്ട്. അദ്ദേഹം എന്ത് വേണമെങ്കിലും പറയട്ടെ. എന്നെ കുറിച്ചോ, എന്റെ അമ്മയെ കുറിച്ചോ, പിതാവിനെ കുറിച്ചോ, മുത്തശ്ശിയെ കുറിച്ചോ എന്തു വേണമെങ്കിലും പറയട്ടെ, നിങ്ങളുടെ വെറുപ്പിന് ഞാന്‍ സ്നേഹം കൊണ്ട് മറുപടി പറയും. നിങ്ങളെ പാര്‍ലമെന്റില്‍ വെച്ച് കെട്ടിപ്പിച്ചത് സ്നേഹം കൊണ്ട്. ഈ സ്നേഹം കാരണം മെയ് 23ന് നിങ്ങള്‍ പരാജയപ്പെടുമെന്നും രാഹുല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം മോദി ചെയ്തതിന്റെ കര്‍മഫലം അദ്ദേഹം അനുഭവിക്കുമെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ മറുപടി. നേരത്തെ മോദി രാജീവിനെ കുറിച്ച് പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണെന്ന് ബിജെപിയും പറഞ്ഞിരുന്നു. എന്നാല്‍ പ്രധാനമന്ത്രി തരംതാണെന്നായിരുന്നു പി ചിദംബരം പറഞ്ഞത്.