മോദി വേണ്ട, പ്രധാനമന്ത്രിയായി രാഹുല്‍ മതി ; സർവെ ഫലം

 

ന്യൂഡൽഹി : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ രാഹുല്‍ ഗാന്ധി ജനപ്രീതിയില്‍  മോദിയെക്കാള്‍ ബഹുദൂരം മുന്നിലെന്ന് സർവേ ഫലം. പ്രധാനമന്ത്രിയെ നേരിട്ട് തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചാല്‍ അത് രാഹുൽ ഗാന്ധിയെന്ന്  കേരളവും തമിഴ്‌നാടും ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നു. ഐ‌എ‌എൻ‌എസ് – സീ വോട്ടർ അഭിപ്രായ സർവെയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്.

ദക്ഷിണേന്ത്യന്‍ രാഷ്ട്രീയ ഭൂമികയില്‍ രാഹുലിനുള്ള ജനപിന്തുണ വ്യക്തമാക്കുന്നതാണ് സർവെ ഫലം. രാജ്യത്തിന്‍റെ പ്രധാനമന്ത്രിയെ നേരിട്ട് തെരഞ്ഞെടുക്കാൻ ഒരു അവസരം കിട്ടിയാൽ മോദിക്കാണോ രാഹുല്‍ ഗാന്ധിക്കാണോ പിന്തുണ നൽകുക എന്ന ചോദ്യത്തിന് കേരളത്തിലെ 57.92 പേരും തമിഴ്നാട്ടിലെ 43.46 ശതമാനം പേരും രാഹുൽ ഗാന്ധി എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. തിരഞ്ഞെടുത്തത്. കേരളത്തിൽ 21.73 ശതമാനവും തമിഴ്‌നാട്ടിൽ 15.3 ശതമാനവും പിന്നിലാണ് മോദി.

തമിഴ് ജനതയുടെയും മലയാളികളുടെയും പ്രശ്നങ്ങളില്‍  സജീവ ഇടപെടലുകളാണ് രാഹുല്‍ ഗാന്ധി നടത്തിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്‍റെ ഓരോ സന്ദർശനങ്ങളും ഒരു ജനതയുടെ ആത്മവിശ്വാസം വാനോളം ഉയർത്തുന്നതാണ്. അതായിരിക്കാം തങ്ങളുടെ നേതാവിനെ അവർ നെഞ്ചോട് ചേർക്കുന്നത്.

Comments (0)
Add Comment