രാഹുൽ ഗാന്ധി വയനാട്ടില്‍; വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ചു

പുൽപ്പളളി : വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയിൽ അജീഷിന്‍റെ വീട് രാഹുൽ ഗാന്ധി എം പി സന്ദർശിച്ചു. പ്രതിഷേധം കനക്കുന്നതിനിടെയാണ് ഭാരത് ജോഡോ ന്യായ് യാത്ര തത്കാലം നിർത്തിവെച്ച് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തിയത്. കണ്ണൂരില്‍ നിന്ന് റോഡുമാര്‍ഗമാണ് രാവിലെ ഏഴേ മുക്കാലോടെ രാഹുല്‍ ഗാന്ധി പടമലയിലെത്തിയത്. ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്‍റെ വീട്ടിലാണ് അദ്ദേഹം ആദ്യമെത്തിയത്. രാഹുൽ ഗാന്ധി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. എന്ത് സഹായം വേണമെങ്കിലും നൽകാമെന്ന് ഉറപ്പ് നൽകിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്.

തുടർന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം കാട്ടാനയുടെ ചവിട്ടേറ്റു മരിച്ച പി.വി. പോളിന്‍റെ പാക്കത്തെ വീടും സന്ദര്‍ശിച്ചു. കടുവയുടെ ആക്രമണത്തില്‍ കഴിഞ്ഞ ഡിസംബറില്‍ കൊല്ലപ്പെട്ട മൂടക്കൊല്ലി സ്വദേശി പ്രജീഷിന്‍റെ വീടും അദ്ദേഹം സന്ദര്‍ശിക്കും. മരിച്ച പോളിന്‍റെയും, അജീന്‍റെയും കുടുംബാങ്കളുമായി രാഹുല്‍ ഗാന്ധി സംസാരിച്ചു. വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുെന്ന് ഉറപ്പ് നല്‍കി. ഉച്ചയോടു കൂടി ഹെലികോപ്റ്റർമാർഗ്ഗം കൽപ്പറ്റയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്ന രാഹുൽ ഗാന്ധി അവിടെ നിന്ന് ഡൽഹിക്ക് മടങ്ങും.

Comments (0)
Add Comment