സത്യസന്ധനും കഠിനാധ്വാനിയുമായ നേതാവ് ; വി.വി പ്രകാശിനെ അനുസ്മരിച്ച് രാഹുൽ ഗാന്ധി

Jaihind Webdesk
Thursday, April 29, 2021

മലപ്പുറം ഡി.സി.സി പ്രസിഡന്‍റും നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.വി പ്രകാശിന്‍റെ നിര്യാണത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി. പ്രകാശ് ജിയുടെ അകാല നിര്യാണം അങ്ങേയറ്റം ദുഃഖകരമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

കോണ്‍ഗ്രസിന്‍റെ സത്യസന്ധനും കഠിനാധ്വാനിയുമായ ഒരംഗമെന്ന നിലയില്‍ അദ്ദേഹം ഓര്‍മ്മിക്കപ്പെടും. ജനങ്ങള്‍ക്ക് സഹായം നല്‍കാന്‍ എപ്പോഴും തയാറായിരുന്നു അദ്ദേഹം. പ്രകാശിന്‍റെ കുടുംബത്തോട് ഹൃദയത്തില്‍ നിന്നുള്ള അനുശോചനം രേഖപ്പെടുത്തുന്നു.- രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.