തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായി രാഹുൽ ഗാന്ധി മധ്യപ്രദേശിൽ

Jaihind Webdesk
Monday, October 15, 2018

തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് മധ്യപ്രദേശിൽ എത്തും. വിവിധ ജില്ലകളിലെ തെരഞ്ഞടുപ്പ് റാലികളിൽ അദ്ദേഹം പങ്കെടുക്കും.

ഇത് രണ്ടാം തവണയാണ് രാഹുൽ ഗാന്ധി മധ്യപ്രദേശ് സന്ദർശിക്കുന്നത്. നവരാത്രി ദിനത്തിന്റെ ആറാം ദിവസമായ ഇന്ന് ദത്തയിലെ ക്ഷേത്രം അദ്ദേഹം സന്ദർശിക്കും. തുടർന്ന് ദേബ്രയിൽ നടക്കുന്ന പൊതുയോഗത്തിലും അദ്ദേഹം പങ്കെടുക്കും. ഇന്ന് വൈകീട്ട് ഗ്വാളിയോർ ജില്ലയിലും അദ്ദേഹം സന്ദർശനം നടത്തും.

തുടർന്ന് പൂൾ ബാഗ് ഗ്രൗണ്ടിൽ നടക്കുന്ന റോഡ് ഷോയിലും രാഹുൽ പങ്കെടുക്കും. വൈകുന്നേരം മാധവ റാവു സിന്ധ്യ സമാധിയിൽ പുഷ്പാർച്ചന നടത്തും. 4 റോഡ് ഷോകളിലാണ് രാഹുൽ പങ്കെടുക്കുക. നാളെ 2 ജില്ലകളിൽ നടത്തുന്നതുൾപ്പെടെ 5 പൊതുയോഗങ്ങളാണ് ഇത്തവണത്തെ പര്യടനത്തിൽ നിശ്ചയിച്ചിരിക്കുന്നത്.

സെപ്റ്റംബർ 17 ന് ആണ് രാഹുൽ ഗാന്ധി മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. അടുത്ത മാസം 28 ന് മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടക്കും. ഡിസംബർ 11 നാണ് വോട്ടെണ്ണൽ .കോൺഗ്രസ് വൻ ഭൂരിപക്ഷം നേടുമെന്നാണ് ഇതുവരെയുള്ള അഭിപ്രായ സർവ്വേകൾ സൂച്ചിപ്പിക്കുന്നത്.