കാലം ചെയ്ത മാര്‍ത്തോമ്മാ സഭാതലവന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പൊലീത്തയെ അനുസ്മരിച്ച് രാഹുല്‍ ഗാന്ധി. അശരണരുടേയും ആലംബഹീനരുടേയും ശബ്ദമാണ് നഷ്ടമായതെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മാർത്തോമ്മാ സഭയ്ക്ക് മാത്രമല്ല പൊതു സമൂഹത്തിനു തന്നെ വലിയ നഷ്ടമാണ് തിരുമേനിയുടെ വിയോഗമെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
‘മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷനെന്ന നിലയിൽ സഭയുടെ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കൊപ്പം സമൂഹത്തിന്‍റെ നാനാതുറകളിൽപ്പെട്ട പാർശ്വവത്കരിക്കപ്പെട്ടവർക്ക് ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ കാരുണ്യ വർഷം കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളിൽ അനുഭവിക്കാനായി. ദുരിതബാധിതരേയും ഭിന്നലിംഗക്കാരേയും ഭിന്ന ശേഷിക്കാരേയും രോഗികളേയുമടക്കം തിരുമേനി ചേർത്തു പിടിച്ചു. സാമൂഹ്യ തിന്മകൾക്കെതിരേ ശക്തമായ നിലപാട് സ്വീകരിക്കുകയും സഭാകാര്യങ്ങളിൽ പരിഷ്ക്കരണവാദത്തിന് മുൻകൈയെടുക്കുകയും ചെയ്ത മെത്രോപ്പൊലീത്ത സഭാ ഐക്യത്തിനു വേണ്ടിയും നിലകൊണ്ടു. മാർത്തോമ സഭക്കു മാത്രമല്ല നമ്മുടെ പൊതു സമൂഹത്തിനു തന്നെ വലിയ നഷ്ടമാണ് തിരുമേനിയുടെ വിയോഗം. ആദരാജ്ഞലികൾ’
https://www.facebook.com/rahulgandhi/photos/a.309876242780104/1114187245682329/