മോദി സർക്കാരിന്‍റേത് ദിശാബോധമില്ലാത്ത ബജറ്റെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് ബജറ്റില്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് ആദായ നികുതി സമ്പ്രദായം സങ്കീർണമാക്കിയെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
ഒരുപക്ഷേ ഇത് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഡ്ജറ്റ് പ്രസംഗമായിരിക്കാം, പക്ഷേ അതില്‍ ഒന്നുമില്ല, അത് പൊള്ളയായിരുന്നു. രാജ്യം നേരിടുന്ന പ്രധാന പ്രശ്നം തൊഴിലില്ലായ്മയാണ്. എന്നാല്‍ യുവാക്കൾക്ക് ജോലി നേടാൻ സഹായിക്കുന്ന തന്ത്രപരമായ ഒരു ആശയവും ബജറ്റില്‍ കണ്ടില്ല. തന്ത്രപരമായ കാര്യങ്ങൾ ഉണ്ട്, എന്നാല്‍ അടിസ്ഥാനപരമായി ആശയങ്ങളൊന്നു ഇല്ല. ഇത് സർക്കാരിനെ നന്നായി വിവരിക്കുന്നു, ധാരാളം ആവർത്തനങ്ങളും ആശയക്കുഴപ്പങ്ങളും മാത്രം – ഇത് സർക്കാറിന്‍റെ മാനസികാവസ്ഥയാണ്, എല്ലാം സംസാരിക്കുന്നു, പക്ഷേ ഒന്നും സംഭവിക്കുന്നില്ല.